യുപിയിൽ മുതലയുടെ ആക്രമണത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെട്ടു

0
28

ലഖ്നൗ: യു പിയിലെ ദുധവയിൽ കഴിഞ്ഞ ദിവസം ഒരാൾ മുതലയുടെ ആക്രമണത്തിന് ഇരയായതിന് ദിവസങ്ങൾക്ക് ശേഷം സമാനമായ ഒരു സംഭവം പിലിഭിത് ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. 15 വയസ്സുകാരനായ കുട്ടിയാണ് നരഭോജിയുടെ ഇരയായത്. കാണാതായ ആൺകുട്ടിയുടെ ഭാഗികമായി കഴിച്ച മൃതദേഹം വെള്ളിയാഴ്ച ഖഖ്‌റ നദിയിൽ കണ്ടെത്തി.  മുതലയുടെ ആക്രമണത്തെ തുടർന്നാണ് കുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.

കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സെമാർഖെഡ ഗ്രാമത്തിലെ ഓം പ്രകാശാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. നദിയിൽ എരുമകളെ കുളിപ്പിക്കാൻ എത്തിയ കുട്ടിയെ മുതല ആക്രമിക്കുകയായിരുന്നു.