റിയാദ്: യാത്രാ നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് യുഎഇയിൽ നിന്ന് പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ 23 വിമാനങ്ങൾ സർവീസ് നടത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അറേബ്യൻ എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
സീറ്റ് ശേഷി മൂന്നിരട്ടിയായി ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎഇയിൽ നിന്ന് ഷെഡ്യൂൾ ചെയ്തതും ഷെഡ്യൂൾ ചെയ്യാത്തതുമായ 23 വിമാനങ്ങൾ സർവീസുകളാണ് നടത്തിയത്.
കൊറോണ വൈറസിന്റെ അതി വ്യാപനം ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് യുഎഇ, എത്യോപ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള യാത്ര സൗദി അധികൃതർ നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂലൈ 4 ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.