ICU കേസുകളിൽ വൻവർധന; കുവൈത്ത് വീണ്ടും കർഫ്യു പോലുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നേക്കുമെന്ന ആശങ്ക

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവ് നിലനിൽക്കുന്ന സാഹചര്യത്തിൽ  രാജ്യം വീണ്ടും  കർഫ്യു അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന ആശങ്ക നിലനിൽക്കുന്നു.  കൊറോണ ബാധിച്ച്  തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സ തേടുന്നവരുടെ  എണ്ണത്തിലുണ്ടായ വർദ്ധനവ് സംബന്ധിച്ച് അൽ-അദാൻ ആശുപത്രിയിലെ ആന്തരിക, എപ്പിഡെമോളജിക്കൽ രോഗ ഉപദേഷ്ടാവ് ഡോ. ഘനേം അൽ ഹുജൈലാൻ ആശങ്ക പ്രകടിപ്പിച്ചു.  299 കേസുകളാണ് അടുത്തിടെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇത് രാജ്യത്ത് വീണ്ടും നിർബന്ധിത  കർഫ്യൂ ഏർപ്പെടുത്താനുള്ള സാഹചര്യത്തിന് വഴി വെച്ചേക്കുകുമെന്ന് അദ്ദേഹം പറഞ്ഞു.

വർദ്ധിച്ചുവരുന്ന കേസുകൾ താങ്ങുന്നതിനുള്ള ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കഴിവില്ലായ്മയാണ് ഇത്തരം നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതിനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 പരിചരണത്തിനായി നിയോഗിച്ചിട്ടുള്ള ചില വാർഡുകളെ തീവ്രപരിചരണ വിഭാഗങ്ങളാക്കി മാറ്റിക്കൊണ്ട് ആരോഗ്യ മന്ത്രാലയം അടുത്തിടെ ഐസിയു കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടും വർദ്ധിച്ചുവരുന്ന അണുബാധകളെ മറികടക്കാൻ ഇത് പര്യാപ്തമല്ല, വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം നിയന്ത്രിക്കാാൻ കഴിയാത്ത സാഹചര്യങ്ങളിലേക്ക്് കടക്കുകയാണെങ്കിൽ ഇത് കർഫ്യൂ പ്രഖ്യാപനത്തിന് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു

സാമൂഹിക പ്രതിരോധശേഷി കൈവരിക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ്പുകൾ ശക്തമാക്കണമെന്ന് അദ്ദേഹം ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രാജ്യത്ത് നൽകിയിട്ടുള്ള കൊറോണ പ്രതിരോധ ഡോസുകളുടെ എണ്ണം 2.3 ദശലക്ഷത്തിലധികമായിരുന്നിട്ടും, ഫൈസർ, ഓക്സ്ഫോർഡ് വാക്സിനേഷൻ പൂർത്തീകരിച്ച് ആളുകളുടെ എണ്ണം 923,307 ആണ് – ഇത് ജനസംഖ്യയുടെ 14 ശതമാനം മാത്രമേ ആകുന്നുള്ളൂ. ആവശ്യമായ സാമൂഹിക പ്രതിരോധശേഷിയിൽ എത്താൻ ഈ ശതമാനം പര്യാപ്തമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു  .