കുവൈത്തിൽ 18000ത്തിൽ അധികം അഭ്യസ്തവിദ്യരായ സ്വദേശി തൊഴിലന്വേഷകരുള്ളതായി പാം

0
13

കുവൈത്ത് സിറ്റി: തൊഴിലന്വേഷകരായി രജിസ്റ്റർ ചെയ്തു ആറ് മാസത്തിലേറെയായി  കാത്തിരിക്കുന്ന 18168 അഭ്യസ്തവിദ്യരായ സ്വദേശി യുവതി-യുവാക്കൾ കുവൈത്തിൽ ഉള്ളതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (PAM) പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ അനുസരിച്ചാണിത്. തൊഴിലില്ലാത്ത പൗരന്മാരെ യോഗ്യതകൾ അടിസ്ഥാനമാക്കി 17 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  രജിസ്റ്റർ ചെയ്യുന്നവരുടെ  യോഗ്യത  യൂണിവേഴ്സിറ്റി, ഡിപ്ലോമ, സെക്കൻഡറി എന്നിങ്ങനെ  നിജപ്പെടുത്തിയിട്ടുണ്ട്.

തൊഴിലന്വേഷകരിൽ 59 ശതമാനവും യൂണിവേഴ്സിറ്റി ബിരുദം നേടിയിട്ടുണ്ട്, അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ ഇവർക്കാണ് പ്രഥമസ്ഥാനം. രണ്ടാം സ്ഥാനം  ഡിപ്ലോമ യോഗ്യത നേടിയവർക്കാണ് 16.47 ശതമാനം വരും. ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവരാണ് മൂന്നാംാം സ്ഥാനത്ത് ഇത് 6.77 ശതമാനമാണ്.