കുവൈത്തിലെ ആശുപത്രികളിൽ ഇതിനോടകം തന്നെ പരമാവധി ശേഷിയിൽ കോവിഡ് രോഗികൾ; നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട്  വ്യാഴാഴ്ച അവതരിപ്പിക്കും

0
15

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തുന്നുവെന്ന മുന്നറിയിപ്പുകൾക്കിടെ ആരോഗ്യ അധികാരികൾ സമഗ്രമായ റിപ്പോർട്ട് വ്യാഴാഴ്ച അവതരിപ്പിക്കും. അതിൽ രാജ്യത്തെ കോ വിഡ് സാഹചര്യവും നിർദ്ദിഷ്ട പരിഹാരമെന്ന നിലയ്ക്ക് ഭാഗികമായോ പൂർണ്ണമായോ കർഫ്യൂ ഏർപ്പെടുത്തുന്ന്തടക്കമുള്ള നിർദേശങ്ങൾ  ഉണ്ടാകുമെന്നും അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിലെ അൽ-അദാൻ, ജഹ്‌റ, ഫർവാനിയ എന്നീ ആശുപത്രികൾ അതിന്റെ പരമാവധി ശേഷിയിൽ കോവിഡ് രോഗികൾ ഇതിനോടകം തന്നെ പ്രവേശിപ്പിച്ചു കഴിഞ്ഞതായും അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെെ കോവിഡ് വ്യാപനത്തോത് വർദ്ധിക്കുന്നതിനനുസരിച്ച്, ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായത്. അപകടകരമായ രീതിയിൽ സാഹചര്യങ്ങൾ എത്തി ചേരുന്നതിനു മുൻപായി നിയന്ത്രണങ്ങളും  നിരോധനവും ഏർപ്പെടുത്തണമെന്ന നിർദ്ദേശം ഉന്നത അധികാരികൾ ഔദ്യോഗിക അജണ്ടയിൽ വച്ചിട്ടുള്ളതായും  അൽ-ഖബാസ് അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

ജാബർ ആശുപത്രിയിൽ ദിനംപ്രതി നൂറ്റി അറുപതോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത് എന്നാണ് മാധ്യമ റിപ്പോർട്ടിൽ പറയുന്നത്.