കുവൈത്തിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ കുത്തിപ്പരിക്കേൽപ്പിച്ചു

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ജഹ്റ ഗവർണറേറ്റിൽ നിയമം ലംഘിച്ച് വണ്ടി ഓടിച്ചതിന് ടിക്കറ്റ് നൽകുന്നതിനിടെ ഉദ്യോഗസ്ഥനെ വാഹനയാത്രക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥനെ ഉടനടി ആശുപത്രിയിിൽ പ്രവേശിപ്പിക്കുകയും പ്രതിയെെ പോലീസ് പിടികൂടുകയും ചെയ്തു. 32 വയസുകാരനായ ബൈദൂനാണ് അറസ്റ്റിലായത്, സംഭവസമയത്ത് അത് മറ്റൊരുു പെട്രോളിങ് വാഹനം അതുവഴി കടന്നുപോകവെ ആയിരുന്നു സംഭവം. അതിനാൽ തന്നെ കുത്തേറ്റ ട്രാഫിക് പോലീസ്് ഉദ്യോഗസ്ഥനെ ഉടനടി ആശുപത്രിയിിൽ പ്രവേശിപ്പിക്കുന്ന ‘തിനും പ്രതിയെ പിടികൂടുന്നതിനും സാധിച്ചു.

ട്രാഫിക് പിഴ ഒഴിവാക്കുന്നതിനായി 19 കാരനായ സിറിയക്കാരൻ  ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം. ‘