വിദേശത്ത് നൽകിയ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിച്ചു

0
28

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുനിന്ന് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും പ്രവാസികളുടെയും രേഖകൾ പരിശോധിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചു. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത സമിതി പരിശോധിക്കും. സർട്ടിഫിക്കറ്റിൻ്റെ ആധികാരികത ഉറപ്പുവരുത്തി, ഡോക്യുമെൻ്റേഷൻ നടപടികൾ പൂർത്തീകരിച്ചതിനുശേഷം പ്രസ്തുത വ്യക്തിക്ക്  ഇതിൻറെ  ഇലക്ട്രോണിക് സ്റ്റേറ്റ്മെൻറ് അയച്ചു നൽകും.