കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരായ ഫൈസർ – ബയോടെക് വാക്സിൻ്റെ ഇരുപത്തിനാലാം ബാച്ച്, എമിറേറ്റ്സ് എയർലൈൻസ് വിിമാനത്തിൽ ജൂലൈ 11, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കുവൈത്തിൽ എത്തിച്ചേരും . രാജ്യത്തെ പ്രതിരോധ വാക്സിനേഷൻ നടപടികൾ ദ്രുതഗതിയിലാക്കുന്നതിൻ്റെ ഭാഗമായി വാക്സിൻ കൂടുതൽ അളവിൽ രാജ്യത്തേക്ക് എത്തിക്കുന്നതിനായി ആരോഗ്യമന്ത്രാലയം അധികൃതർ പരിശ്രമിക്കുന്നുണ്ട്.