ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് പതിനെട്ടാം സ്ഥാനത്ത്

0
28

കുവൈത്ത് സിറ്റി :ഗ്ലോബൽ ഫിനാൻസ് മാഗസിൻ അടുത്തിടെ പുറത്തിറക്കിയ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നിവയ്ക്ക് ശേഷം അറബ് രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്തും ആഗോളതലത്തിൽ പതിനെട്ടാം സ്ഥാനത്തുമാണ്. കോവിഡ് അപകടസാധ്യത ഘടകങ്ങൾ, യുദ്ധം -സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്തസാധ്യതകൾ എന്നിങ്ങനെ ഏതാനും  പ്രധാന  ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്  രാജ്യങ്ങളിലെ സുരക്ഷ ഗ്ലോബൽ ഫിനാൻസ് മാഗസിൻ വിലയിരുുുത്തിയത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളെക്കുറിച്ച് കൂടുതൽ സമഗ്രമായ വിശകലനം നൽകുന്നതിന് കുറ്റകൃത്യങ്ങളും ഭീകരതയും പോലുള്ള ഘടകങ്ങളും കണക്കിലെടുത്തു.

ജനസംഖ്യാനുപാതികമായി രാജ്യത്തെ കോവിഡ മരണങ്ങളുടെ കണക്ക്, വാക്സിനേഷൻ നിരക്ക് എന്നിവയും പരിഗണിച്ചു. COVID-19 ന്റെ വ്യാപനത്തോട് ഒരു  രാജ്യം എത്രമാത്രം മികച്ചചതായി അല്ലെങ്കിൽ മോശമായി പ്രതികരിക്കുന്നു എന്നതിന്റെ നേരിട്ടുള്ള അളവായാണ് പ്രതിശീർഷ മരണനിരക്ക് സൂചിക കാണിച്ചത്.

ലിസ്റ്റ് പ്രകാരം ഐസ് ലാൻഡ് ഒന്നാംസ്ഥാനത്തും  യുഎഇ രണ്ടാം സ്ഥാനത്തുമാണ്, തൊട്ടുപിറകെ ഖത്തർ  സിംഗപ്പൂർ ,ഫിൻലാൻഡും ഉണ്ട്. ലിസ്റ്റ് പ്രകാരം ഇന്ത്യ 91 ആം സ്ഥാനത്താണ്.