കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻറ്റൻസ് എൻഫോഴ്സ്മെൻറ് ഡിപ്പാർട്ട്മെൻറ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് 2021 ന്റെ ആദ്യ പകുതിയിൽ മൊത്തം 2,882 അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കുകയും അതിൽ 1,882 ഉത്തരവുകൾ നടപ്പാക്കുകയും ചെയ്തു. ഇതിൻറെ ഭാഗമായി 1,012 അറസ്റ്റുകൾ രേഖപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം സുരക്ഷാ പ്രചാരണ പരിപാടികൾ തുടരുകയാണെന്നും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഏവരും സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും നിയമലംഘകർക്ക് അഭയം നൽകരുതെന്നും, അല്ലാത്തപക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിപ്പ് നൽകി
Home Middle East Kuwait 2021 ന്റെ ആദ്യ പകുതിയിൽ ആകെ 2,882 അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം