കോവിഡ് പ്രതിരോധത്തിനായി ആദ്യ രണ്ട് വാക്സിനുകൾക്കു ശേഷം മൂന്നാം ഡോസ് ബൂസ്റ്റർ വാക്സിനേഷൻ നൽകാൻ റഗുലേറ്ററി അംഗീകാരം തേടുമെന്ന് വാക്സിൻ നിർമ്മാതാക്കളായ ഫൈസർ & ബയോടെക് പ്രഖ്യാാപിച്ചു . 2 ഡോസ് വാക്സിനേഷൻ കഴിഞ്ഞ് ആറ് മുതൽ 12 മാസത്തിനുള്ളിൽ മൂന്നാമത്തെ ഡോസ് ആവശ്യമായി വന്നേക്കാം എന്നാണ് കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
മൂന്നാമത്തെ ഡോസ് വാക്സിനേഷൻ മ്യൂട്ടേഷന് മുൻപുള്ള കൊറോണ വൈറസിനെതിരെയും ബീറ്റ വേരിയന്റിനെതിരെയും ആന്റിബോഡി അളവ് അഞ്ച് മുതൽ 10 മടങ്ങ് വരെ ഉയർത്തുന്നതായി ഒരു ട്രയലിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കിയതായാണ് പറയപ്പെടുന്നത്.
കൂടുതൽ കൃത്യമായ ഡാറ്റ ഉടൻ തന്നെ ഒരു പിയർ റിവ്യൂ ചെയ്ത ജേണലിൽ പ്രസിദ്ധീകരിക്കാമെന്നും എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ), ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി), കൂടാതെ മറ്റ് റെഗുലേറ്ററി അതോറിറ്റികൾ എന്നിവർക്ക് വരും ആഴ്ചകളിൽ റിപ്പോർട്ട്സമർപ്പിക്കാൻ പദ്ധതിയിടുന്നതായും കമ്പനി വക്താക്കൾ വ്യക്തമാക്കി. ലോകരാജ്യങ്ങൾക്ക് ഭീഷണിി ആയിക്കൊണ്ടിരിക്കുന്നു ഡെൽറ്റ വകഭേദത്തിന്് എതിരെയും മൂന്നാം ഡോസ് ഫലപ്രദമായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങൾ അവകാശപ്പെടുന്നത്.