ആരോഗ്യ പ്രവർത്തകർക്കെതിരായ വാക്സിൻ വിരുദ്ധരുടെ പ്രചാരണം; അപലപിച്ച് ആരോഗ്യമന്ത്രാലയം, നിയമനടപടി സ്വീകരിക്കുമെന്ന് KMA

0
35

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിൻ വിരുദ്ധർ ആരോഗ്യ പ്രവർത്തകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന അപകീർത്തികരമായ പ്രചരണങ്ങൾ ക്കെതിരെ വൻ പ്രതിഷേധം. ഇത്തരം ദുർ പ്രചരണങ്ങളിൽ  അപലപിക്കുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ അടിയന്തര സാഹചര്യത്തിൽ  സ്വന്തം ജീവൻ പണയം വച്ച് സാമൂഹ്യ പരിരക്ഷക്കായാണ് ആരോഗ്യപ്രവർത്തകർ പ്രവർത്തിക്കുന്നത്, അവർക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് നിന്ദ്യം ആണെന്ന്   ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ  പ്രതികരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

വാക്സിനേഷൻ ക്യാമ്പയിനുകൾക്കെതിരെയും ആരോഗ്യ പ്രവർത്തകർക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്  കുവൈത്ത് മെഡിക്കൽ അസോസിയേഷനും അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ  ഒരു വിഭാഗം നടത്തുന്ന ഇത്തരം ആക്രമണങ്ങളെ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ക്കെതിരായ ആക്രമണങ്ങൾ ആയിക്കൂടെ വേണം കാണാൻ എന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ ‘ ട്രഷറർ മുഹമ്മദ് അൽ ഒബൈദാൻ പറഞ്ഞു