കുവൈത്ത് സിറ്റി: രാജ്യത്ത് ലോക്ക്ഡൗണും ഭാഗിക കർഫ്യു അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി എന്നാൽ അതോടൊപ്പം കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ബന്ധപ്പെട്ട അധികാരികൾ ബദൽ മാർഗങ്ങൾ തേടുകയാണ്, ഇതിനനുസൃതമായി വാക്സിനേഷൻ എടുക്കാൻ പൗരന്മാരും പ്രവാസികളും തയ്യാറാകണമെന്ന് പ്രതിരോധമന്ത്രിയും കൊറോണ എമർജൻസി കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അഭ്യർഥിച്ചു.
രാജ്യത്ത് ലോക്ഡൗണ് ഏർപ്പെടുത്തുന്നത് ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് തങ്ങൾ നിലവിൽ ആലോചിക്കുന്നതെന്നും ആ രീതിയിൽ തന്നെ കാര്യങ്ങൾ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.