ഹോം ഡലിവറിയുമായി ബന്ധപ്പെട്ട തർക്കം, ഇന്ത്യക്കാരനെ തലക്കടിച്ച് കൊന്നു

0
32

കുവൈത്തിൽ റസ്റ്റോറൻ്റിൽ ഹോം ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.തലയ്ക്ക് പിന്നില്‍ അടിയേറ്റതാണ് മരണകാരണം.

അബു ഫത്തീറ പ്രദേശത്ത് ഒരു വീട്ടില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നൽകാൻ എത്തിയതിനെ തുടർന്ന് ഉണ്ടായ പണവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മരണത്തിന് കാരണമായത്.സ്വദേശി വീട്ടുടമയുടെ മകന്‍ ഒളിവിലാണ്. ഇയാളാണ് പ്രതിയെന്നാണ് നിഗമനം.പ്രതിക്ക് വേണ്ടി അന്വേഷണം ശക്തമാക്കി.