60 വയസ്സു മുതലുള്ളവരുടെ റസിഡൻസി പുതുക്കൽ; 3 നിർദേശങ്ങളുമായി PAM

0
13

കുവൈത്ത് സിറ്റി: 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാനെ കുവൈത്ത് മന്ത്രിസഭ ചുമതലപ്പെടുത്തി. 60 വയസ്സു മുതൽ പ്രായമുള്ളവരുടെ റെസിഡൻസി പുതുക്കേണ്ടതില്ല എന്ന മുൻ ഉത്തരവ് ഭേദഗതി ചെയ്യുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) വാണിജ്യ വ്യവസായ മന്ത്രിക്ക് 3 നിർദേശങ്ങൾ സമർപ്പിച്ചു.

3 നിർദ്ദേശങ്ങൾ ഇപ്രകാരം

– റെസിഡൻസി പുതുക്കുന്നതിന് 2000 ദിനാർ ഫീസ് ഇടയാക്കുകയും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുകയും വേണം

– രണ്ടാമത്തെ പ്രപ്പോസലിൽ ആരോഗ്യ ഇൻഷുറൻസിന് പുറമേ ഒരു വർഷത്തേക്ക് 1000 ദിനാർ റസിഡൻസി പുതുക്കുന്നതിനുള്ള ഫീസായി ഏർപ്പെടുത്തണം

– ഈ വിഭാഗത്തിന് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ഉണ്ടാകുന്നതുവരെ തീരുമാനം താൽക്കാലികമായി നിർത്തിവയ്ക്കുക എന്നതാണ് മൂന്നാമത്തെ നിർദ്ദേശം