കുവൈത്ത് സിറ്റി: കുവൈത്തിൽ താപനില കൂടുന്ന സാഹചര്യത്തിൽ പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെ തൊഴിലാളികളെ പുറം തൊഴിൽ ചെയ്യിക്കരുതെന്ന നിയമം വ്യാപകമായി വീണ്ടും ലംഘിക്കപ്പെടുന്നു. ജൂൺ 1 മുതൽ ജൂലൈ 8 വരെയുള്ള 38 ദിവസത്തിനുള്ളിൽ നിയമലംഘനങ്ങളുടെ എണ്ണം 972 ആയി വർദ്ധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നാഷണൽ സെന്റർ ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ സ്ഥിതിവിവരക്കണക്കുകളിൽ അതോറിറ്റി 579 കമ്പനികളുടെ നിരവധി സൈറ്റുകളിൽ 1,268 ഫീൽഡ് ടൂറുകൾ നടത്തിയതായും വ്യക്തമാക്കി, ഹോട്ട്‌ലൈനുകളിലൂടെ ഇതിനോടകം 62 പരാതികൾ ലഭിച്ചു, ആദ്യ മുന്നറിയിപ്പിനുശേഷം 479 കമ്പനികൾ ജോലി സാഹചര്യങ്ങൾ പാലിച്ചു