രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം

0
33

വുഹാനില്‍ നിന്ന് തിരിച്ചെത്തി രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കോവിഡ്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെ.ജെ. റീന അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണ് രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2020 ജനുവരി 30നാണ് പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ജനുവരി 21ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ഒന്‍പത് ദിവസം കഴിഞ്ഞപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ആലപ്പുഴയില്‍ വുഹാനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ആയിരുന്നു.