കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് വ്യാപിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ല അറിയിച്ചു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ഗവർണറേറ്റുകളാണ് അൽ അഹ്മദിയും ഹവാലിയും. ഇവിടങ്ങളിലാണ് ഏറ്റവും അറിയാൻ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും. രാജ്യത്തെ മൊത്തം കേസുകളിൽ 24 ശതമാനവും ഹവലിയും, 35% അഹമദിയുമാണ്.