ഇസ്രായേലിൽ എംബസി തുറക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്.ബുധനാഴ്ച ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ പുതിയ അബസി പ്രവർത്തനമാരംഭിച്ചു. നയതന്ത്രബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച് ഒരു വർഷത്തിനുശേഷമുള്ള യു എ ഇ യുടെ സുപ്രധാന നടപടിയാണിത്. .ചടങ്ങിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പങ്കെടുത്തു.യു എ ഇ എംബസി തുറക്കുന്നതിനെ “മിഡിൽ ഈസ്റ്റിന്റെ മുഴുവൻ സുപ്രധാന നടപടിയായി” കാണുന്നതായി പുതുതായി അധികാരമേറ്റ ഹർസോഗ് പറഞ്ഞു.
മാർച്ച് തുടക്കത്തിൽ യുഎഇ അംബാസഡർ മുഹമ്മദ് മഹമൂദ് അൽ ഖജ ഇവിടെ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നില്ല.കഴിഞ്ഞ മാസം ഇസ്രയേൽ വിദേശകാര്യ മന്ത്രി യായർ ലാപിഡ് ഗൾഫ് രാജ്യത്തേക്കുള്ള ഇസ്രായേൽ മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനവേളകിൽ യുഎഇ സന്ദർശിച്ചിരുന്നു. അവിടെ അബുദാബിയിലെ ഇസ്രായേൽ എംബസിയും ദുബായിലെ കോൺസുലേറ്റും ഉദ്ഘാടനം ചെയ്തു.
നയതന്ത്രബന്ധം സാധാരണ നിലയിലാക്കുമെന്ന് ഇസ്രായേലും യുഎഇയും 2020 ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നിവയും പിന്നീട് യുഎസ് പിന്തുണയോടെയുള്ള അബ്രഹാം കരാറിൽ ചേർന്നു, മറ്റ് രാജ്യങ്ങളും ചർച്ചയിൽ ഏർപ്പെടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.