കുവൈത്തിൽ ഗാർഹിക വിസക്കാർക്ക്‌ 3 വർഷത്തേക്കും തൊഴിൽ, കുടുംബ വിസയിലുള്ളവർക്ക്‌ 2 വർഷത്തേക്കും ആരോഗ്യ ഇൻഷുറൻസ്‌ നിർബന്ധമാക്കി

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി പുതുക്കുന്നതിന് മുൻപായുള്ള ആരോഗ്യ ഇൻഷുറൻസ് നടപടിക്രമങ്ങൾ പുതുക്കി നിശ്ചയിച്ചു.
റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ് ആണ്
ആർട്ടിക്കിൾ (18,20, 22) നടപടിക്രമങ്ങൾ അനുസരിച്ച് പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഭേദഗതി ചെയ്തതായി വ്യക്തമാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടപ്രകാരം ആണിത്

ഇതുപ്രകാരം കുവൈത്തിൽ ഗാർഹിക വിസക്കാർക്ക്‌ 3 വർഷത്തേക്കും തൊഴിൽ, കുടുംബ വിസയിലുള്ളവർക്ക്‌ 2 വർഷത്തേക്കും ആരോഗ്യ ഇൻഷുറൻസ്‌ നിർബന്ധമാക്കി. നിലവിൽ കുവൈറ്റിൽ ഉള്ളവർക്കാണ് ഇത്. കുവൈത്തിന് പുറത്തുള്ളവർക്ക് ഒരുവർഷത്തേക്ക് ഫീസ് അടച്ചാൽ മതി.