കുവൈത്ത് സിറ്റി: 75 വയസും അതിൽ കൂടുതലുമുള്ള പൗരന്മാരുടെ യാത്ര നിരസിച്ചതുമായി ബന്ധപ്പെട്ട്’കുവൈത്ത് മുസാഫർ’ പ്ലാറ്റ്ഫോമിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ടാണ് ചിലർക്ക് അനുമതി കിട്ടാതിരുന്നതെന്നും, ചില ഇൻഷുറൻസ് കമ്പനികൾ പ്രായമായവർക്ക് പരിരക്ഷ നൽകാൻ തയ്യാറാകാത്തതാണ് കാരണമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. പൗരന്മാരുടെ യാത്രയ്ക്കുള്ള വ്യവസ്ഥകളിൽ യാത്രാ / ആരോഗ്യ ഇൻഷുറൻസ് വേണം. വിദേശത്ത് അപകടങ്ങൾ സംഭവിച്ചാൽ ചികിത്സാചെലവ് വഹിക്കുന്നതിനായാണ് ഇത്.
Home Middle East Kuwait കുവൈത്തിൽ പ്രായമായവർക്ക് വിദേശയാത്രാ തടസ്സം; പ്രധാന കാരണം കമ്പനികൾ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തയ്യാറാകാത്തത്