സൗദിയിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഇഷ്ടമുള്ള കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുക്കാം

0
26

റിയാദ്: സൗദി അറേബ്യയിൽ സ്വദേശികൾക്കും പ്രവാസികൾക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ തെരഞ്ഞെടുക്കാം. സൗദി ആരോഗ്യ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന സിഹത്തീ ആപ്പില്‍ വാക്സിനെ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നേരത്തേ ആപ്പില്‍ ലഭ്യമാകുന്ന ഒരു വാക്‌സിന്‍ സ്വീകരിക്കാന്‍ മാത്രമേ അവസരം ഉണ്ടായിരുന്നുള്ളൂ.

ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എല്ലാ വാക്‌സിനുകളില്‍ നിന്ന് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരിക്കും. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും ഏത് വാക്‌സിനാണ് ലഭ്യമെന്ന് ആപ്പില്‍ കാണിച്ചിരിക്കും. വ്യത്യസ്ത നിറത്തിലായിരിക്കും ഓരോ വാക്‌സിന്റെ പേരും തെളിയുക. ഇതില്‍ ഓരോ ആള്‍ക്കും താല്‍പര്യമുള്ള വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ രജിസ്‌ട്രേഷന്‍ വേളയില്‍ തെരഞ്ഞെടുക്കാം