ജൂലൈ അവസാനത്തോടെ യുഎഇ ഇന്ത്യക്കാർക്കേർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ

0
28

ദുബായ്: യുഎഇ സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക്
ജൂലൈ അവസാനത്തോടെ നീക്കുമെന്ന്പ്ര തീക്ഷിക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമാൻ പുരി പറഞ്ഞു.നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച് യുഎഇ അധികൃതരുമായി ചർച്ച പുരോഗമിക്കുകയാണെന്ന് എന്നും അദ്ദേഹം വ്യക്തമാക്കി.ഘട്ടംഘട്ടമായിട്ടായിരിക്കും
നിയന്ത്രണങ്ങൾ നീക്കുകയെന്ന് പുരി പറഞ്ഞു. COVID -19 ന്റെ രണ്ടാം തരംഗം ആരംഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 25 മുതലാണ് യുഎഇ ഇന്ത്യക്കാർക്ക് പ്രവേശനം നിരോധിച്ചത്.