കുവൈത്ത് സിറ്റി:കോവിഡ്പ്രിതിസന്ധികൾക്കിടയിലും പ്രവാസി ഭാരതീയ ദിവസ് ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എംബസി ഓഡിറ്റോറിയത്തിൽ വെർച്വൽ സ്ക്രീനിങ് സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായ ചന്ദ്രികപ്രസാദ് സന്തോഖി മുഖ്യപ്രഭാഷണം നടത്തി.
പിബിഢി ആചരണത്തിൻ്റെ ഭാഗമായി
ആത്മ നിർഭർ ഭാരതത്തിലെ പ്രവാസികളുടെ പങ്ക്, കോവിഡിന് ശേഷമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്നീ വിഷയങ്ങളിൽ രണ്ട് സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് അദ്ദേഹം
ഉപസംഹാര പ്രസംഗവും നടത്തും.