കോവിഡ് ആരോഗ്യ മാനദണ്ഡങ്ങളിൽ വീഴ്ച; 17 ജീവനക്കാർക്കെതിരെ നടപടിയുമായി സാമൂഹികകാര്യ മന്ത്രാലയം

0
27

കുവൈത്ത് സിറ്റി: കോവിഡ വ്യാപന സാഹചര്യത്തിൽ ഇതിൽ സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ, സൂപ്പർവൈസർമാർ ഉൾപ്പെടെ 17 ജീവനക്കാരെ സാമൂഹികകാര്യ മന്ത്രാലയം നിയമകാര്യ വകുപ്പിന് റഫർ ചെയ്തു.

നിർബന്ധിത ആരോഗ്യ ആവശ്യങ്ങൾ മന്ത്രാലയ സമുച്ചയത്തിലും ആസ്ഥാനത്തും ജീവനക്കാർ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി സാമൂഹിക കാര്യ മന്ത്രാലയത്തിലെ സാമ്പത്തിക, ഭരണകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ മുത്തൈരി നടത്തിയ പരിശോധനാ പ്രചാരണത്തെ തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടി. മാസ്ക് ധരിക്കാതിരിക്കുക സാമൂഹിക അകലം പാലിക്കാതെ ഇരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ആണ് ആണ് ഇവർ നടത്തിയതെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കൊവിഡ് ആരംഭംമുതൽ എൽ മുതൽ വൻ തരംഗമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നതാണ് ഇക്കാര്യം എന്നും, എന്നിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് മൂലമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രാലയ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു