ഹജ്ജ് തീർഥാടകരുടെ ആദ്യ ബാച്ചുകൾ മസ്ജിദ് അൽ ഹറമിൽ എത്തി

0
37

മക്ക: ഹജ്ജ് തീർഥാടകരുടെ ആദ്യ ബാച്ചുകൾ തവാഫ് അൽ-ക്ഡൂം നടത്തുന്നതിനായി ശനിയാഴ്ച അൽ മസ്ജിദ് അൽ ഹറമിൽ എത്തി. കർശന ആരോഗ്യ മുൻകരുതൽ നടപടികളാണ് കഅബയുടെ ചുറ്റുമുള്ള പ്രദക്ഷിണത്തിന് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. 20 പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകൾക്കും ഓരോ ഗൈഡിനെ വീതം അനുവദിച്ചിട്ടുണ്ട്. തവാഫ് അൽ-ക്വദൂമിന്റെ മേൽനോട്ടം വഹിക്കാനും തീർഥാടകർ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് ഉറപ്പാക്കാനും 500 ഓളം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി പള്ളിയിലെ ഒത്തുചേരൽ കാര്യങ്ങളുടെ ഡയറക്ടറായ ഉസാമ അൽ ഹുജൈലി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദിയിൽ അധിവസിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും ഉൾപ്പെടെ 60,000 പേർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിട്ടുള്ളത്.