കുവൈത്തിൽ 3,108 പൗരന്മാർ സെൻട്രൽ എംപ്ലോയ്മെൻറ് സിസ്റ്റത്തിൽ തൊഴിലന്വേഷകരായി രജിസ്റ്റർ ചെയ്തു

0
33

കുവൈത്ത് സിറ്റി: കുവൈത്തിൽ 3,108 പൗരന്മാർ സെൻട്രൽ എംപ്ലോയ്മെൻറ് സിസ്റ്റത്തിൽ തൊഴിലന്വേഷകരായി രജിസ്റ്റർ ചെയ്തതായി
സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിൽ ഉൾപ്പെടെ സ്വദേശികൾക്ക് ഉചിതമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധ തൊഴിൽ മേഖലകൾക്കിടയിൽ ഏകോപനം സാധ്യമാക്കണം എന്നും അധികൃതർ പറഞ്ഞു. സെൻട്രൽ എംപ്ലോയ്മെൻറ് സിസ്റ്റത്തിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന ദിവസം ജൂൺ 25 ആയിരുന്നു. ജൂലൈ 9 ന് രജിസ്റ്റർ ചെയ്തവർക്കായി ജോലി തിരയുന്നതിനുള്ള ഓർഡർ ഇറങ്ങി, അതനുസരിച്ചാണ് ഓരോ സ്പെഷ്യാലിറ്റികളിലും നിയമനത്തിന്റെ മുൻഗണന നിർണ്ണയിക്കപ്പെടുന്നത്.