ഒമാനിൽ ലോക്ഡൗൺ ജൂലൈ 24 വരെ നീട്ടാൻ തീരുമാനമായി സുപ്രീം കമ്മിറ്റി അറിയിച്ചു. പെരുന്നാൾ അവധി ദിനങ്ങളോടനുബന്ധിച്ച് ജൂലൈ 20 ന് ആരംഭിക്കുന്ന സമ്പൂർണ ലോക്ക്ഡൗൺ മൂന്ന് ദിവസമായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, ജൂലൈ 23 ന് വൈകുന്നേരം 4 മണിക്ക് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 24 വരെ ഇത് നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
നാല് ദിവസത്തെ ലോക്ക്ഡൗൺ കാലയളവിൽ കടകൾ അടച്ചിടുമെന്നതിനാൽ ആളുകൾ അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി സൂപ്പർമാർക്കറ്റുകളിൽലേക്ക് കൂട്ടമായി എത്തുന്നതാണ് പിന്നെ കണ്ടത്.
അതോടൊപ്പം ഒമാനിലേക്ക് വരുന്ന പൊതു-സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരായ ആരോഗ്യ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും നിർബന്ധിത ഇത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻ്റയിനിൽ നിന്ന് ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഇവർ ഒമാനിൽ എത്തുന്ന മുറയ്ക്ക് ഏഴുദിവസത്തെ ഹോം ക്വാറൻ്റയിൻ അനുഷ്ഠിച്ചാൽ മതിയാകും. ഇലക്ട്രോണിക് ട്രാക്കിംഗ് ബ്രേസ്‌ലെറ്റ്കളും ധരിക്കണം എന്ന് മാത്രം.