മുൻകൂറായി രജിസ്റ്റർ ചെയ്ത് അപ്പോയ്മെൻ്റ് എടുത്തവർക്കേ വാക്സിൻ ലഭിക്കൂ, മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ആരോഗ്യ മന്ത്രാലയം

0
26

കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മുൻകൂട്ടി അപോയിൻറ് എടുക്കാതെ തന്നെ നേരിട്ട് ചെന്നാൽ വാക്സിൽ ലഭിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അടിസ്ഥാനരഹിതമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലുടനീളമുള്ള എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും മുൻ‌കൂട്ടി അപോയിൻറ് എടുത്താൻ മാത്രമേ വാക്സിനേഷൻ നൽകൂ എന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ജനക്കൂട്ടം തടയുന്നതിനായി എസ്എംഎസ് സന്ദേശത്തിൽ അറിയിച്ചിരിക്കുന്നു
വാക്സിനേഷന്റെ തീയതിയും സമയവും പാലിക്കാൻ ഏവരും ശ്രദ്ധിക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.