ചികിത്സ കഴിഞ്ഞിട്ടും ദീർഘകാലമായി ആശുപത്രി വിടാത്ത പ്രവാസികളെ നാടുകടത്തിയേക്കും

0
37

കുവൈത്ത് സിറ്റി: ചികിത്സ പൂർത്തിയാശേഷവും വിവിധ കാരണങ്ങളാൽ ആശുപത്രികളിൽ നിന്ന് പുറത്തുപോകാതെ സർക്കാർ ആശുപത്രികളിൽ ദീർഘകാലമായി താമസിക്കുന്ന പ്രവാസി രോഗികളെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള ദ്രുത പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ചർച്ചകൾ നടത്തുന്നതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.ഈ രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയം ശേഖരിക്കുന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു – അവരുടെ പേര്, ആരോഗ്യ സാഹചര്യം, ഡിസ്ചാർജ് തീയതി, ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്. വിവരങ്ങൾ ശേഖരിച്ചതിനുശേഷം ഇവ ആരോഗ്യമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും, അനധികൃതമായി ആശുപത്രികളിൽ തന്നെ തുടരുന്ന ഇത്തരക്കാരെ പുറത്താക്കുക വഴി വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മറ്റ് രോഗികൾക്കോ ​​ഗുരുതരമായ കൊറോണ രോഗികൾക്കോ ​​ ഈ കിടക്കകൾ അനുവദിക്കാൻ സാധിക്കും.