ബദർ അൽ സമ സ്പോൺസർ ചെയ്ത കെഇഎ ടീം ജേഴ്സി പ്രകാശനവും,ക്രിക്കറ്റ് ലീഗ് ഫിക്സ്ച്ചർ നറുക്കെടുപ്പും നടന്നു

0
22

കുവൈത്ത് സിറ്റി: കാസറഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈറ്റ്‌ (കെ ഇ എ )ഫർവാനിയ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന കെ ഇ എ ഫർവാനിയ ബദർ അൽ സമ BCL 2021 ബോക്സ്‌ ക്രിക്കറ്റ്‌ ലീഗിൽ ഫർവാനിയ ഏരിയ ടീമിനുള്ള ബദർ അൽ സമ ക്ലിനിക്സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനവും,ക്രിക്കറ്റ് ലീഗ് ഫിക്സ്ച്ചർ നറുക്കെടുപ്പും നടന്നു.
ബദർ അൽ സമ ക്ലിനിക് ഹാളിൽ വെച്ചു നടന്ന ചടങ്ങ് കെ ഇ എ ആക്ടിങ് പ്രസിഡന്റ് നാസർ ചുള്ളിക്കര ഉത്ഘാടനം ചെയ്തു , ജേഴ്സി പ്രകാശനം കെ ഇ എ അഡ്വൈസറി ബോർഡ്‌ അംഗം ഹമീദ് മധുർ,ബദർ അൽ സമ ക്ലിനിക്ക് ചീഫ് അക്കൗണ്ടന്റ് ജിജോമോൻ ജെയിംസ് എന്നിവർ ചേർന്ന് നിർവഹിച്ചു,
ബി സി ൽ 2021കൺവീനർ ഷുഹൈബ് ഷെയ്ഖ് ന്റെ മേൽനോട്ടത്തിൽ ക്രിക്കറ്റ്‌ ലീഗിന്റെ ഫിക്സ്ച്ചർ നറുക്കെടുപ്പും നടന്നു,

ഏരിയ ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും പ്രസിഡന്റ് ഇക്ബാൽ പെരുമ്പട്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഇ എ ആക്ടിങ് ജനറൽ സെക്രട്ടറി സുദൻ ആവിക്കര, ജോയിന്റ് സെക്രട്ടറി ജലീൽ ആരിക്കാടി, വിവിധ ഏരിയ ഭാരവാഹികളായ കാദർ കടവത്ത്,അബ്ദുൽ റഹ്മാൻ, സുരേന്ദ്രൻ മുങ്ങത്ത്, അബ്ദു കടവത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു, ചടങ്ങിൽ ഫർവാനിയ ഏരിയ എക്സിക്യൂട്ടീവഗങ്ങളും,ടീം അംഗങ്ങളും പങ്കെടുത്തു, അസർ കുമ്പള നന്ദി അറിയിച്ചു സംസാരിച്ചു