ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള വാണിജ്യ വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് യുഎഇയിലെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ജിസിഎഎ ഞായറാഴ്ച സർക്കുലർ പുറത്തിറക്കി.
ഇന്ത്യയെ കൂടാതെ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ഉഗാണ്ട, സിയറ ലിയോൺ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാംബിയ എന്നിവയാണ് നിരോധനം തുടർന്ന് മറ്റ് രാജ്യങ്ങൾ .നയതന്ത്ര ഉദ്യോഗസ്ഥരെയും ആരോഗ്യകാരണങ്ങളാൽ അടിയന്തര ചികിത്സക്കായി പോകേണ്ടവരും ഒഴികെ എല്ലാ യുഎഇ പൗരന്മാരെയും ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ജിസിഎഎ വിലക്കിയിട്ടുണ്ട്.
കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് വിമാന സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്, . യുഎഇ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും, ആവശ്യാനുസരണം കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും എന്നും സർക്കുലറിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.