ബലിയർപ്പിക്കുന്നതിനായി കുവൈത്തിൽ 4 അറവുശാലകൾ തയ്യാറാക്കിയതായി പി‌എ‌എഫ്‌എൻ

0
22

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിലുള്ള ആരോഗ്യ മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പെരുന്നാളിനോടനുബന്ധിച്ച് ബലിയർപ്പിക്കുന്നത്നായി ജഹ്‌റ, ഫർവാനിയ, കാപിറ്റൽ ഗവർണറേറ്റ്, അൽ അഹ്മദി എന്നിവിടങ്ങളിൽ നാല് അറവുശാലകൾ തയ്യാറാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പി‌എ‌എഫ്‌എൻ) അറിയിച്ചു. ഇവ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അറവുശാലകളിലേക്ക് പോകുന്നതിനുമുമ്പ് ‘മെറ്റാ’ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് അറവുശാല വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ സലേം പ്രസ്താവനയിൽ പറഞ്ഞു. അംഗപരിമിതർക്കും പ്രായമായവർക്കും ഇതിൽ ചില ഇളവുകൾ ഉണ്ട്, അവർക്കായി അറവുശാലകളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും അൽസലേം പറഞ്ഞു.

സിവിൽ ഐഡി നൽകി PAFN വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ വിഭാഗങ്ങളിൽ ക്ലിക്കുചെയ്ത് ‘മെറ്റാ’ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ അപ്പോയ്മെൻറ് നടത്താം.ഒരു സമയത്ത് അഞ്ചിൽ കൂടുതൽ പേരെ അറവുശാലയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. അറവുശാലകളിലേക്ക് പോകുന്നവരെല്ലാം മൃഗത്തെ ബലിയർപ്പിക്കുമ്പോൾ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിക്കണം എന്നും അദ്ദേഹം പറഞ്ഞു.