പെരുന്നാൾ അവധി ദിവസങ്ങളിലും കുവൈത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ ജനത്തിരക്ക്

0
19

കുവൈത്ത് സിറ്റി: ഈദ് അൽ-അദാ അവധി ദിവസങ്ങളിലും കുവൈത്തിൽ കോവിഡ് പ്രതിരോധകുത്തിവെപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. ഈദിന്റെ ആദ്യ ദിവസം മിഷ്രെഫ് എക്സിബിഷൻ മൈതാനത്തുള്ള വാക്സിനേഷൻ സെന്ററിൽ വലിയതോതിലായിരുന്നു വാക്സിനേഷൻ. വാക്സിനേഷൻ തോത് ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും ഇത് അവധിദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.