കുവൈത്തിൽ കർഷകർക്ക് ഇന്ന് പ്രതിരോധ കുത്തിവെപ്പ് നൽകും

കുവൈത്ത് സിറ്റി: കുവൈത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉള്ള വാക്സിനേഷൻ ക്യാമ്പയിൻ ഇന്ന് ബുധനാഴ്ചയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബ്ദലി,വഫ്ര പ്രദേശങ്ങളിലുള്ള കർഷകർക്കുള്ള വാക്സിനേഷൻ ക്യാമ്പയിൻ ആണ് നടത്തുന്നത്. തൊഴിലാളികൾ വാക്സിനേഷനായി രജിസ്റ്റർ ചെയ്യണമെന്നും, ഏവരും ക്യാമ്പയിൻ്റെ ഭാഗമാകണമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.