ഇന്ത്യയിൽ 202l ലെ ആദ്യ പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു. പതിനൊന്നുകാരനായ ഹരിയാന സ്വദേശിയാണ് രോഗം ബാധിച്ച് മരിച്ചത്. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി
ഡല്‍ഹി എയിംസില്‍ ചികിത്സയിരുന്നു. ഹരിയാനയില്‍ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകനെ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സംഘം ഇയാളുടെ ആരോഗ്യനില പരിശോധിക്കാനും കോണ്‍ടാക്ട് ട്രേസിംഗ് നടത്താനുമായി ഹരിയാനയില്‍ എത്തിയിട്ടുണ്ട്. ഹരിയാനയില്‍ പക്ഷികള്‍ക്കിടയില്‍ എച്ച്5എന്‍8 എന്ന വകഭേദം മൂലമുള്ള പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആയിരക്കണക്കിന് പക്ഷികളെ ഈ വർഷം ആദ്യം കൊന്നൊടുക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ വൈറസ് മനുഷ്യരിലേക്ക് പടല എന്നായിരുന്നു ആരോഗ്യവിദഗ്ധർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സമാനമായ വൈറസ് ബാധ മൂലം ആണ് കുട്ടി മരിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.