ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്‌സിവേയിൽ വച്ച് രണ്ട് വിമാനങ്ങള അപടത്തിൽപെട്ടു. ഫ്ലൈഡുബായ്, ഗൾഫ് എയർ എന്നീ വിമാന കമ്പനികളുടെ പാസഞ്ചർ ജെറ്റ് വിമാനങ്ങളാണ് തമ്മിൽ ചെറിയ രീതിയിൽ ഇടിച്ചത്. കിർഗിസ്ഥാനിലേക്ക് പോകുന്ന ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ഫ്ലൈഡുബായ് പത്രക്കുറിപ്പിൽ പറഞ്ഞു. അപകടത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ആറുമണിക്കൂറിന് ശേഷം മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്കയച്ചു. കൂട്ടിയിടിയെ തുടർന്ന് വിമാനത്തിലെ ചിറകിന് കേടുപാടുകൾ സംഭവിച്ചതായും അപകട കാരണം സംഭന്ധിച്ച് അന്വേഷണം നടത്തുമെന്നും വിമാന കമ്പനി അധികൃതർ അറിയിച്ചു.