അവധിദിനങ്ങളിൽ ജനസമുദ്രമായി മാറി കുവൈത്തിലെ ബീച്ചുകൾ

0
27

കുവൈത്ത് സിറ്റി: പെരുന്നാൾ അവധി ദിനങ്ങളിൽ കുവൈത്തിലെ ബീച്ചുകൾ വൻ ജനത്തിരക്കിന് സാക്ഷിയായി. സ്വദേശികളും പ്രവാസികളും അടക്കം നിരവധി കുടുംബങ്ങളാണ് ബീച്ചുകളിൽ എത്തിയത്. പകൽ സമയം തൊട്ട് ബീച്ചുകളിൽ ചൂടിനെ അവഗണിച്ചും ജനങ്ങളെത്തിതുടങ്ങിയിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ കുടകൾ കൊണ്ടു വരാത്തവർ സമീപത്തെ മരത്തണലുകളെയാണ് ആശ്രയിച്ചത്. കുടുംബമായി കടൽതീരം ആസ്വദിക്കാൻ വന്ന വലിയൊരു ശതമാനവും വൈകീട്ട് 4 മണിക്ക് ശേഷമാണ് തീരത്തെത്തിയത്.

അതേസമയം ബീച്ചിൽ അവിവാഹിതരായ യുവാക്കൾ അമിതമായി എത്തുന്നതും കുടുംബമായി എത്തുന്നവർക്കൊപ്പം ഇടപഴകുന്നതും മൂലം ചിലർ ബുദ്ധിമുട്ടുകൾ ഉന്നയിച്ചു. കുടുംബമായി എത്തുന്ന വിനോദസഞ്ചാരികൾക്കായി ബീച്ചിൽ പ്രത്യേക ഭാഗം വേർതിരിച്ചു നൽകണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ബീച്ചിലെ ജനത്തിരക്ക് മൂലം സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നില്ല.

അതേസമയം സമുദ്രതീരത്തുള്ള ഹോട്ടലുകളും മറ്റു വിനോദ കേന്ദ്രങ്ങളും വൻ തുക ഈടാക്കുന്നത് മൂലം തങ്ങൾക്ക് അവധിദിവസം ആഘോഷിക്കാൻ കടൽത്തീരത്ത് വരികയല്ലാതെ മറ്റു വഴികൾ ഇല്ലെന്ന് അവിവാഹിതനായ പ്രവാസി യുവാവ് പറഞ്ഞു.