കോഴിക്കോട് മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

0
26

കോഴിക്കോട് : കൂരാച്ചുണ്ടില്‍ മുട്ടക്കോഴികൾ കൂട്ടമായി ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമെന്ന് സംശയം. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി.പക്ഷിപ്പനിയാണെന്ന സംശയത്തെത്തുടര്‍ന്ന് സാമ്പിള്‍ ഭോപ്പാലിലെ ലാബിലേക്കയച്ചു. രണ്ടു ദിവസം മുമ്പാണ് ഫാമിലെ ഇരുനൂറോളം കോഴികള്‍ ചത്തത്.പ്രാദേശിക ലാബില്‍ നടത്തിയ പരിശോധനയെ തുടർന്നാണ് പക്ഷിപ്പനി എന്ന സംശയം ഉയർന്നത്. തുടര്‍ന്ന് സാമ്പിള്‍ ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയായിരുന്നു.