ദലൈ ലാമയുടെ ഉപദേശകരുടെയും വിശ്വസ്തരുടെയും ഫോണുകൾ ചോർത്തി പെഗാസസ്

0
46

ന്യൂഡൽഹി: ടിബറ്റൻ ആത്‌മീയ നേതാവ് ദലൈ ലാമയുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെ ഫോണുകൾ പെഗാസസിലൂടെ ചോർത്തിയതായി റിപ്പോർട്ട്. ദലൈ ലാമയുടെ ഉപദേശകർ, വിശ്വസ്തരായ അടുത്ത സഹായികൾ എന്നിവരുടെ ഫോണുകൾ ചോർത്തപ്പെട്ടുവെന്നാണ് ‘ദ ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്യുന്നത്.2017ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയും ദലൈ ലാമയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ദലൈലാമയുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെ ഫോണുകൾ ചോർത്തപ്പെടാൻ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഈ കൂടിക്കാഴ്ച നടക്കുന്നതിന് മുൻപും ഫോണുകൾ ചോർത്തപ്പെട്ടിരുന്നു. ധർമ്മശാലയിലെ ടിബറ്റൻ പ്രവാസ സർക്കാരിൻ്റെ തലവൻ ലോബ് സാങ് സാങ്ഗേയുടെയും ഫോണും ചോർത്തപ്പെട്ട ഫോണുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.
ദലൈ ലാമയുമായി അമേരിക്കൻ പ്രസിഡൻ്റ് കൂടിക്കാഴ്ച നടത്തിയതിൽ ചൈനയടക്കമുള്ള രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ഫോൺ ചോർത്തൽ ഉണ്ടായത്. ദോക്ലാം വിഷയത്തിലടക്കം ഇന്ത്യയും ചൈനയും തമ്മിൽ തർക്കം തുടരുന്ന സമയം കൂടിയായിരുന്നു ഇത്.