കോവിഡിനെതിരെ ആയ പോരാട്ടത്തിൽ ടുണീഷ്യക്ക് കുവൈത്ത് നൽകിവരുന്ന പിന്തുണയുടെ ഭാഗമായി കുവൈത്തിൽ നിന്നുള്ള ഓക്സിജൻ അടക്കമുള്ള ആരോഗ്യ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം ടുണീഷ്യയിൽ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള എയർ ബ്രിഡ്ജിന്റെ ചട്ടക്കൂടിനുള്ളിൽ വരുന്നതാണ് ഓക്സിജൻ ഇറക്കുമതി എന്ന് ടുണീഷ്യൻ പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു. ടുണീഷ്യയിലെ ദേശീയ സുരക്ഷ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ്, ലെഫ്റ്റനന്റ് ജനറൽ അബ്ദുൾ റൗഫ് അറ്റല്ല, മിലിട്ടറി ഹെൽത്ത് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഡോക്ടർ മുസ്തഫ അൽ ഫെർജാനി, ടുണീഷ്യയിലെ കുവൈത്ത് അംബാസഡർ അലി അൽ-ദാഫിരി
എന്നിവരുടെ സാന്നിധ്യത്തിലാണ് വിമാനത്തിൽ എത്തിച്ച് ആരോഗ്യ സാമഗ്രികൾ സ്വീകരിച്ചത് . കഴിഞ്ഞ ഏതാനും നാളുകളായി ടുണീഷ്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഓക്സിജൻ ലഭ്യത കുറവും ഉടലെടുത്ത സാഹചര്യത്തിലാണ് കുവൈത്ത് ടുണീഷ്യ
ക്ക് സഹായഹസ്തം നൽകിയത്.