ചരിത്ര പ്രഖ്യാപനം ആഘോഷപരമാക്കാൻ ജൂലൈ 27 ന് ‘നീറ്റ് ഡേ കുവൈത്ത്’ മായി എംബസി

0
33

കുവൈത്ത് സിറ്റി: ഇന്ത്യക്ക് പുറത്ത് ആദ്യമായി നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ പ്രഖ്യാപനം ചരിത്രമായിരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ നീറ്റ് പരീക്ഷകേന്ദ്രമായി മാറി കുവൈത്ത്. ഇത് ആഘോഷ പരമാക്കണം എന്ന പ്രവാസി സമൂഹത്തിൻ്റെ ഒന്നടങ്ക മുള്ള ആവശ്യം പരിഗണിച്ച് ജൂലൈ 27 ന് കുവൈത്തിലെ ഇന്ത്യൻ പ്രൊഫഷണലുകൾ നെറ്റ്‌വർക്ക് ൻ്റെ (ഐപിഎൻ) ആഭിമുഖ്യത്തിൽ എംബസി ഓഡിറ്റോറിയത്തിൽ “നീറ്റ് ഡേ കുവൈത്ത്”
പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നതായി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉണ്ട് ഈ വരുന്ന ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് വെർച്വൽ ഇവൻറായി നടത്തുന്ന പരിപാടിയിലേക്ക് വിദ്യാർഥികൾ രക്ഷിതാക്കൾ അധ്യാപകർ തുടങ്ങി തൽപരരായ എല്ലാവർക്കും പങ്കെടുക്കാം. എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിലും പരിപാടിയുടെ തൽസമയ സംപ്രേക്ഷണമുണ്ടായിരിക്കും. കഴിഞ്ഞ ജൂലൈ 13-നാണ്‌ നീറ്റ് പരീക്ഷയ്ക്ക് കുവൈറ്റിലും കേന്ദ്രമൊരുക്കിയതായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചത്.

ഇവന്റ് ലിങ്ക്: https://zoom.us/ ]/92897166788 മീറ്റിംഗ് ഐഡി: 928 9716 6788