ബോക്സ്‌ ക്രിക്കറ്റ്‌ ലീഗ് സംഘടിപ്പിച്ചു

കുവൈത്ത്: കാസറഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈറ്റ്‌ (കെ ഇ എ )ഫർവാനിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കെ.ഇ.എ ഫർവാനിയ ബദർ അൽ സമാ BCL 2021 റിഗായിൽ വെച്ചു നടത്തപ്പെട്ടു. ബദർ അൽ സമാ ക്ലിനിക് സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫികൾക്കും, ക്യാഷ് അവാർഡ്കൾക്കും വേണ്ടിയുള്ള ക്രിക്കറ്റ്‌ ടൂർണമെന്റ്ൽ ഉപദേശക സമിതി ടീം അടക്കം ഏഴു ഏരിയകളിൽ നിന്നായി 9 ടീമുകൾ പങ്കെടുത്തു.

ഉത്ഘാടന മത്സരത്തിൽ കെ ഇ എ ചെയർമാൻ ഖലീൽ അടൂർ ടോസ് ചെയുകയും ഉപദേശക സമിതി അംഗം മുനവ്വർ കളിക്കാരെ പരിചയപെടുകയും ചെയ്തു ടൂർണമെന്റിൽ ഫഹാഹിൽ ഏരിയ ജേതാക്കളായി ഫർവാനിയ ഏരിയ രണ്ടാംസ്ഥാനം നേടി.

ടൂർണമെന്റ്ലെ മികച്ച താരമായി രഞ്ജിത്ത്കുണ്ടെടുക്കം (ഫഹഹീൽ ഏരിയ)മികച്ച ബാറ്റ്സ്മാൻ അഷറഫ് കുച്ചാനം (ഫഹഹിൽ ഏരിയ)മികച്ച ബൗളർ ഫാറൂഖ് (ഫർവാനിയ ഏരിയ) എന്നിവരെയും ടൂർണമെന്റിൽ മികച്ച അച്ചടക്ക മുള്ള ടീം ആയി ഉപദേശക സമിതി ടീമിനെയും തിരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളുടെയും കേന്ദ്രകമ്മിറ്റി അംഗളുടെയും വിവിധ ഏരിയ കമ്മിറ്റി പ്രവർത്തകരുടെയും പങ്കാളിത്തം കൊണ്ട് മാറ്റുകൂട്ടിയ ടൂർണമെന്റ്ന്റെ സമാപന ചടങ്ങ് കെ ഇ എ മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ് ഇക്ബാൽ പെരുമ്പട്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഇ എ രക്ഷാധികാരി അപ്സര മെഹമ്മുദ്, ഉപദേശക സമിതി അംഗങ്ങളായ , രാമകൃഷ്ണൻകള്ളാർ,ഹമീദ് മധുർ, മുനീർകുണിയ, കേന്ദ്ര ആക്ടിങ് സെക്രട്ടറി സുധൻ ആവിക്കര,ജോയിന്റ് സെക്രട്ടറി ജലീൽ ആരിക്കാടി, വിവിധ ഏരിയ ഭാരവാഹികളായ അബ്ദു കടവത്ത്, ഹനീഫ് പാലായി, അഷറഫ്കുച്ചാനം, കാദർ കടവത്ത്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

വിജയികൾക്കും റണ്ണേഴ്സ്നുമുള്ള ബദർ അൽ സമാ ക്ലിനിക്സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫികളും ക്യാഷ് അവാർഡ്കളും മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ, രക്ഷാധികാരി അപ്സര മഹമൂദ്,ആക്ടിങ് സെക്രട്ടറി സുദൻ ആവിക്കര, ജോയിന്റ് സെക്രട്ടറി സുബൈർ കാടംകൊട് എന്നിവർ സമ്മാനിച്ചു, ഉപദേശക സമിതി സ്പോൺസർ ചെയ്ത വ്യക്തിഗത ട്രോഫികൾ ഏരിയ പ്രസിഡന്റ് ഇക്ബാൽ പെരുമ്പട്ട ബി സി ൽ കൺവീനർ ഷുഹൈബ് ഷെയ്ഖ് കേന്ദ്ര ജോയിന്റ് സെക്രട്ടറി ജലീൽ ആരിക്കാടി എന്നിവരും ജേതാക്കളായ ടീം അംഗങ്ങൾക്ക് ഫർവാനിയ ഏരിയ സ്പോൺസർ ചെയ്ത മെഡലുകൾ കേന്ദ്ര ജോയിന്റ് സെക്രട്ടറി സത്താർ കൊളവയൽ, ഏരിയ സെക്രട്ടറി അനിൽ ചീമേനി, ട്രഷറർഅസർ കുമ്പള, ബി സി ൽ ജോയിന്റ് കൺവീനർ അഫ്സർ ഏരിയ എക്സിക്യൂട്ടീവ് അഭിലാഷ് ഗോപാലൻ എന്നിവർ സമ്മാനിച്ചു, ശുഐബ് ഷെയ്ഖ് സ്വാഗതവും അനിൽ ചീമേനി നന്ദിയും അറിയിച്ചു.