ടോക്യോ ഒളിംപിക്സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് മെഡല്‍ നേട്ടം. വനിതകളുടെ വെയ്റ്റ്ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായി ചാനു ഇന്ത്യക്കായി വെള്ളി നേടി. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ആകെ 202 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു രജതപ്പതക്കം കൊയ്തത്. ചൈനയുടെ സിഹുയ് ഹോ (210കിലോഗ്രാം) ഈ ഇനത്തില്‍ സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ കാന്റിക ഐഷയ്ക്ക് വെങ്കലം.ഭാരോദ്വാഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചാനു.
സ്നാച്ചില്‍ 84, 87 കിലോകള്‍ ഉയര്‍ത്തിയ ചാനുവിന് 89 കിലോ ഉയര്‍ത്താനായില്ല. ഇതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. അതേസമയം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്.