കുവൈത്ത് നാഷണൽ ഗാർഡ് യൂണിഫോം ധരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രവാസി പിടിയിൽ

0
22

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ സെക്യൂരിറ്റി ഗാർഡ് യൂണിഫോം ധരിച്ചുകൊണ്ടുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഏഷ്യൻ വംശജൻ അറസ്റ്റിൽ. പിടിയിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സുഹൃത്തിൻറെ തയ്യൽ കടയിൽ നിന്നാണ് യൂണിഫോം ലഭിച്ചതെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.