കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശികളായ യാത്രക്കാർ ‘മൊസാഫർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്ന തീരുമാനം റദ്ദാക്കണമെന്ന ആവശ്യവുമായി ഹമദ് അൽ മാത്തർ ഉൾപ്പെടെ നിരവധി പാർലമെൻറ് അംഗങ്ങൾ രംഗത്ത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടാണ് (ഡിജിസിഎ) ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന സ്വദേശി യാത്രക്കാർക്ക് സൗജന്യമായി പിസിആർ പരിശോധന നടത്താൻ വിമാനത്താവളത്തിൽ മെഡിക്കൽ ടീമുകളെ നിയോഗിക്കണമെന്ന നിർദ്ദേശവും
അൽ മാത്തർ മുന്നോട്ടുവെച്ചു. ഇതേ വിഷയത്തിൽ ഇടപെട്ട് സംസാരിച്ച എംപി ഖാലിദ് അൽ അൻസി, മോൻസ്റ്റർ പ്ലാറ്റ്ഫോം പരാജയമാണെന്ന് തെളിയിക്കപ്പെട്ടതായും പറഞ്ഞു. ഇതിനു പകരം മികച്ച മറ്റൊരു സംവിധാനം ഏർപ്പെടുത്തണം എന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
Home Middle East Kuwait സ്വദേശികളെ ‘മൊസാഫർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പാർലമെൻറ് അംഗങ്ങൾ