നിരാലംബരായ അമ്മയ്ക്കും മകൾക്കും തലചായ്ക്കാൻ ഇടം നൽകി കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം

0
20

കുവൈത്ത് സിറ്റി: തലചായ്ക്കാൻ ഇടമില്ലാതെ കുവൈത്തിൽ തെരുവോരങ്ങളിൽ കഴിയേണ്ടിവന്ന സ്വദേശി അമ്മയ്ക്കും മകൾക്കും തുണയായി കോഴിക്കോട് സാമൂഹിക വികസന മന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 21 ന് സമൂഹ മാധ്യമത്തിലൂടെ യാണ് മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് ഷുയിബിന് നിരാലംബയായ സ്ത്രീയുടെ അപേക്ഷ ലഭിച്ചത്. സാമൂഹ്യ വികസന അണ്ടർസെക്രട്ടറി ഹന അൽ ഹജ്രിയുടെ നേരിട്ടുള്ള ഏകോപനത്തിൽ രാജ്യത്തെ ഒരു ചാരിറ്റിയുമായി സഹകരിച്ച് സ്ത്രീയുടെ ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കി.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ സ്ത്രീ പറയുന്നത്, കുവൈത്ത് സ്വദേശിയല്ലാത്ത ഒരാൾക്ക് തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു നൽകുകയോ വിൽക്കുകയോ ചെയ്തു എന്നാണ്
. ഭർത്താവ് എന്ന് പറയുന്ന വ്യക്തി തന്നെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ തയ്യാറായിരുന്നില്ല. മയക്കുമരുന്ന് അടിമയായിരുന്ന ഭർത്താവ് തനിക്കുണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തുകയും അയാളിൽനിന്നും രക്ഷപെടുന്നതിനായി മകൾക്കൊപ്പം തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു എന്നുമാണ്.

ശരീര തെരുവോരങ്ങളിൽ ഇവർ അറിയുന്നത് ശ്രദ്ധയിൽ പെട്ട മറ്റൊരു സ്വദേശി ഒരു ദിവസത്തേക്ക് ഇവർക്ക് ഹോട്ടലിൽ മുറി ബുക്ക് ചെയ്തു നൽകുകയും ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയും സഹായ അഭ്യർത്ഥന നടത്തുകയുമായിരുന്നു.