കുവൈത്ത് സിറ്റി: പെഗാസസ് ഫോൺചോർത്തലുമായി ബന്ധപ്പെട്ട കുവൈത്ത് ആഭ്യന്തരമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച് എംപി ഒസാമ അൽ ഷഹീൻ.17 വാർത്താ ഏജൻസികളിൽ നിന്നുള്ള 80 പത്രപ്രവർത്തകർ 50,000 ടെലിഫോൺ നമ്പറുകൾ ഇസ്രായേൽ കമ്പനിയായ എൻഎസ്‌ഒ നടത്തിയ ചാരവൃത്തിക്ക് ഇരകളായതായി കണ്ടെത്തിയിട്ടുണ്ട്. ചില അറബ് ഗൾഫ് രാജ്യങ്ങൾ nso യിൽ നിന്നും പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ട്. പുറത്തു വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കുവൈത്തും ഇതിന് ഇരയായ സംശയിക്കുന്നുവെന്നും എംപി പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രാലയം അന്വേഷണം നടത്തിയിട്ടുണ്ടോ, കുവൈത്ത് ഇരകളിലൊരാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ, മന്ത്രാലയമോ കുവൈത്തിലെ മറ്റേതെങ്കിലും പൊതു സ്ഥാപനമോ എൻഎസ്‌ഒയോ തമ്മിൽ സഹകരണം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് എംപി ഉന്നയിച്ചിട്ടുള്ളത് .