ഇന്ന് മുതൽ വാണിജ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ 11 മണി വരെ; ജൂലൈ 29 മുതൽ എല്ലാ പ്രവർത്തനങ്ങളും ആരംഭിക്കും

0
24

കുവൈത്ത് സിറ്റി: വിവാഹങ്ങൾ പോലുള്ള ഒത്തുചേരലുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും ജൂലൈ 29 മുതൽ ആരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായി, അതേസമയം സെപ്റ്റംബർ 1 മുതൽ കുട്ടികളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും അംഗീകാരം നൽകി.സമ്മേളനങ്ങൾ, സാമൂഹിക ഇവന്റുകൾ എന്നിവയ്ക്കുള്ള നിരോധനം തുടരുന്നതായിരിക്കും. വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് മാത്രമേ വിവിധ പ്രവർത്തനങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് സർക്കാർ ഔദ്യോഗിക വക്താവ് താരിഖ് അൽ മുസ്രം വ്യക്തമാക്കി വാക്സിനേഷൻ പൂർത്തീകരിക്കാത്ത വർക്ക്ഫാർമസികൾ, സഹകരണ-ഉപഭോക്തൃ സൊസൈറ്റികൾ, സമാന്തര വിപണികൾ,കാറ്ററിംഗ് ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. സർക്കാർ ഏജൻസികളിലും ആരോഗ്യ കേന്ദ്രങ്ങളിലും
ഞായറാഴ്ച മുതൽ പ്രവേശിക്കാനും അനുമതിയുണ്ട്.