60 വയസ്സ് കഴിഞ്ഞവരുടെ റസിഡൻസി പുതുക്കൽ; തീരുമാനം റദ്ദാക്കണമെന്ന് ആവശ്യവുമായി കൂടുതൽ എം പിമാർ രംഗത്ത്

0
67

കുവൈത്ത് സിറ്റി: 60 വയസ്സ് മുതലുള്ള പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് 2,000 ദിനാർ ഫീസായി നല്‍കണമെന്ന കുവൈത്ത് മാനവവിഭവശേഷി അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. ഈ തീരുമാനം എത്രയും പെട്ടെന്ന് റദ്ദാക്കണമെന്ന് എംപി അദ്‌നാന്‍ അബ്ദുല്‍സമദ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിനോട് ആവശ്യപ്പെട്ടു. ജനസംഖ്യയിലെ അസന്തുലിതാവസ്ഥാ പ്രശ്‌നത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം പുറപ്പെടുവിച്ചതെന്നും, ഇത് സാങ്കേതിക സേവനങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുമെന്നും അദ്‌നാന്‍ അബ്ദുല്‍സമദ് പറഞ്ഞു. സമാന ആവശ്യമുന്നയിച്ച് നേരത്തെയും പാർലമെൻറ് അംഗങ്ങൾ രംഗത്തുവന്നിരുന്നു.